കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിവിധ സമയങ്ങളിലായി മൂന്ന് സ്‌ഫോടനം. 20 മിനിറ്റ് ഇടവിട്ട് ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളുമാണ് തകര്‍ന്നത്. സ്‌ഫോടനത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് പ്രാഥമിക നിഗമനം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് സമീപമായാണ് സ്‌ഫോടനം ഉണ്ടായത്.അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 17 പേര്‍ക്കാണ് വിവിധ ഇടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പരിക്കേറ്റത്.പരിക്കേറ്റവരില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒരാഴ്ച്ചക്കിടയില്‍ രണ്ടാമത്തെ തവണയാണ് കാബൂളില്‍ സ്‌ഫോടനം ഉണ്ടാകുന്നത്.രണ്ട് ദിവസം മുന്‍പാണ് കാബൂളിലെ സൈനീക അക്കാദമിക്ക് സമീപം ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ,നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശങ്ങളിലേക്ക് കടക്കുന്ന എല്ലാം റോഡുകളും സുരക്ഷാ സൈന്യം അടച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചത്.
തീവ്രവാദവും ഭീകരതയും അംഗീകരിക്കാനാവില്ലെന്ന് വിദേശ കാര്യമന്ത്രാലയവും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സ്‌ഫോടനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Post Your Comments