കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങിവരാനുള്ള ശ്രീശാന്തിന്റെ നീക്കം ശക്തമാകുന്നു. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ താന്‍ കുറ്റവിമുക്തനായെന്നും അതുകൊണ്ട് തന്നെ കളിക്കാന്‍ അനുവദിക്കണമെന്നുമാണ് ശ്രീയുടെ ആവശ്യം.
ഡെല്‍ഹി പോലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ തനിക്കു വിലക്കേര്‍പ്പെടുത്തിയത്. സ്കോട്ട്ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ബിസിസിഐ അനുമതി കിട്ടിയാല്‍ സ്കോട്ട്ലന്‍ഡിലെ ഗ്ലെന്റ്റോര്ത്സ് ക്രിക്കറ്റ് ക്ലബില്‍ ചേരാനാണ് ശ്രീശാന്ത് തയ്യാറെടുക്കുന്നത്.
Post Your Comments