പരപ്പനങ്ങാടി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിക്കുന്ന ചിതാഭസ്മ നിമജ്ജനയാത്രയ്ക്ക് സ്വീകരണം നൽകിയ വേദി കത്തിക്കാൻ ശ്രമം. ഇതിന് പിന്നിൽ സിപിഎമ്മാണെന്നും പാലക്കാട്ട് നിന്ന് യാത്ര ആരംഭിച്ചത് മുതൽ അക്രമങ്ങൾ നടത്താൻ സിപിഎം പദ്ധതി രൂപപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സ്റ്റേജ് കത്തിക്കാൻ ശ്രമം നടന്നത്. സ്റ്റേജിലെ കർട്ടൻ ഭാഗികമായി കത്തി. തെങ്ങോല ഉപയോഗിച്ചാണ് തീ പടർത്താൻ ശ്രമം നടന്നത്.
Post Your Comments