Kerala

കേസും തെളിവെടുപ്പും ഒന്നും പള്‍സര്‍ സുനിക്ക് പ്രശ്‌നമല്ല: തെളിവുകള്‍ കണ്ടെത്താനാകാതെ പോലീസ്, സേനയ്ക്കുള്ളില്‍ തന്നെ അമര്‍ഷം

ആലുവ: പള്‍സര്‍സുനിയും സംഘവും മൊബൈലില്‍ പിടിച്ച വീഡിയോ കിട്ടാന്‍ സാധ്യതയില്ലെന്നാണ് പുതിയ വിവരം. നിര്‍ണ്ണായക തെളിവുകളടങ്ങിയ മൊബൈല്‍ പള്‍സര്‍ സുനി കായലില്‍ കളഞ്ഞുവെന്നാണ് പറയുന്നത്. അതേസമയം, ഫോണ്‍ കായലില്‍ നിന്ന് പോലീസിന് കണ്ടെത്താനുമായിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ പോലീസിനെ വട്ടം ചുറ്റിക്കുകയാണ് പള്‍സര്‍ സുനി.

കേസും തെളിവെടുപ്പും ഒന്നും പള്‍സര്‍ സുനിക്ക് പ്രശ്‌നമല്ല എന്ന മട്ടാണ്. അതുകൂടാതെ ഉന്നതരുടെ ഒത്താശയും ഉണ്ടെന്ന് കേള്‍ക്കുന്നു. പ്രതികളെ കസ്റ്റഡിയില്‍ കിട്ടിയിട്ടും വ്യക്തമായ വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കൈയില്‍ ഉള്ളിടത്തോളം കാലം കേസില്‍ വാദിഭാഗത്തുനിന്നും കടുത്ത നീക്കങ്ങളുണ്ടാവില്ലന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുനില്‍കുമാര്‍ ഇക്കാര്യത്തില്‍ പോലീസിനെ വട്ടംചുറ്റിക്കുകയാണെന്നാണ് സൂചന

സംഭവദിവസം ഉപയോഗിച്ച ഫോണും മെമ്മറികാര്‍ഡും ഒളിപ്പിച്ചതു സംബന്ധിച്ച് ഇയാളുടെ പരസ്പരവിരുദ്ധമായ വെളിപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണ്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പോലീസ് സേനയ്ക്കുള്ളില്‍ തന്നെ അമര്‍ഷത്തിനും വഴിവെച്ചിട്ടുണ്ട്. പെറ്റികേസില്‍ ഉള്‍പ്പെടുത്തി കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ കൈകാര്യം ചെയ്യുന്ന രീതിയൊന്നും ഇവിടെ പ്രയോഗിച്ചിട്ടില്ല. കേസന്വേഷണം ഫലപ്രാപ്തിയിലെത്താത്തിന് കാരണം അന്വേഷണവഴിയിലെ പതിവ് നടപടിക്രമങ്ങള്‍ ഒഴിവാക്കിയതു കൊണ്ടാണെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button