സൗദിയിലും ഇന്ധനവില വര്‍ധിപ്പിക്കുന്നു. വില എത്ര ശതമാനമാണ് വില വര്‍ധിക്കുക എന്നത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അടുത്ത ജൂലൈയില്‍ 30 ശതമാനമെങ്കിലും വര്‍ധന ഉണ്ടായേക്കുമെന്നുള്ള സൂചനകൾ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്യ്തത്. ആഗോള തലത്തില്‍ പെട്രോള്‍ നിലവാരത്തോട് സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വില വര്‍ധിപ്പിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.
സൗദിയില്‍ പ്രാദേശിക വിപണികളിലുള്ള ഇന്ധന വില 2020 ഓടെ അന്താരാഷ്ട്ര നിലവാരത്തോട് യോജിപ്പിക്കാനാണ് സൗദി ഗവണ്‍മെന്റിന്റെ തീരുമാനം . രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുവാനും ഇന്ധന ഉപഭോഗം കുറക്കുവാനും രാജ്യത്തിന് ആവശൃമായ ഊര്‍ജം സംഭരിക്കുവാനുമാണ് സൗദി ലക്ഷ്യമിടുന്നത്. കൃതൃമായി എത്ര ശതമാണ് വില വര്‍ദ്ധനയെന്നും,എന്നുമുതലാണ് പുതിയ വില നിലവില്‍ വരിക എന്നും ഔദ്യോഗീകമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും 30 ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ബന്തപ്പെട്ട വകുപ്പുകള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.കൂടാതെ വരുമാനം കുറഞ്ഞ സ്വദേശികള്‍ക്ക് ഇന്ധന വിലയില്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതിന് സ്വദേശികളുടെ അകൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
2015ലാണ് സൗദി അറേബ്യയില്‍ അവസാനമായി ഇന്ധനവില വര്‍ധിപ്പിച്ചത്. 95 റെഡ് എന്ന പെട്രോളിന് 60 ഹലാലയിൽ നിന്നും 90 ഹലാലയും 91 ഗ്രീന്‍ പെട്രോളിന് 45 ഹലാലയിൽ നിന്നും 75 ഹലാലായുമാണ് വർദ്ധിപ്പിച്ചത്.
Post Your Comments