വാട്ട്സ്ആപ്പിന്റെ പുതിയ പതിപ്പിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. പുതിയ പതിപ്പിലെ പരിഷ്കരണം വാട്ട്സപ്പിന്റെ സ്റ്റാറ്റസേ ഇല്ലാതാക്കിയെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഇതോടെ പുതിയ സ്റ്റാറ്റസ് തീരുമാനം വാട്ട്സ്ആപ്പ് പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. ടെക്സ്റ്റ് സ്റ്റാറ്റസ് വീണ്ടും വരാൻ ഒരുങ്ങുമ്പോൾ ഇനി സ്റ്റാറ്റസെന്ന പേരിലായിരിക്കില്ല ഇതറിയപ്പെടുക, മറിച്ച് ടാഗ്ലൈനെന്ന പേരിലായിരിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ‘പുതിയ സ്റ്റാറ്റസ്’ രീതി വാട്ട്സ്ആപ്പിലെത്തിയത്. വാട്ട്സ് ആപ്പിന്റെ പ്രധാന സവിശേഷതയായ പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് ഇല്ലാതാവുകയും അതിന് പകരം വീഡിയോയും ഫോട്ടോയും ചേർക്കാനാകുന്ന പുതിയ സ്റ്റാറ്റസ് രീതി വരുകയും ചെയ്തു. ഇതിന് 24 മണിക്കൂര്‍ മാത്രമേ ആയുസുമുണ്ടായിരുന്നുള്ളൂ. ടെക് രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ അറിയിക്കുന്ന ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ പേജാണ് സ്റ്റാറ്റസ് തിരിച്ചുവരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ സംവിധാനം ‘ഹിഡണ്‍’ ആക്കി വെച്ചിരിക്കുകയാണെന്നും അവര്‍ പറയുന്നു.
Post Your Comments