Latest NewsNewsTechnology

സ്റ്റാറ്റസും ഇനി ‘റിപ്പോർട്ട്’ ചെയ്യാം, വാട്സ്ആപ്പിൽ പുതുതായി എത്തിയ ഈ ഫീച്ചറിനെ കുറിച്ച് നിർബന്ധമായും അറിയൂ

വാട്സ്ആപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഉടൻ തന്നെ ഈ ഫീച്ചർ ലഭിക്കുന്നതാണ്

മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ സ്റ്റാറ്റസുകൾക്ക് വെയ്ക്കുന്നവരെ നിയന്ത്രിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഇത്തവണ സ്റ്റാറ്റസുകൾ ‘റിപ്പോർട്ട്’ ചെയ്യാനുള്ള പുതിയ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. അപകടം, സംഘർഷം തുടങ്ങി വാട്സ്ആപ്പിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുളള സ്റ്റാറ്റസുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്നതാണ്. ഈ ഫീച്ചറിനെ കുറിച്ച് മാസങ്ങൾക്കു മുൻപ് തന്നെ വാട്സ്ആപ്പ് സൂചനകൾ നൽകിയിരുന്നു.

വാട്സ്ആപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഉടൻ തന്നെ ഈ ഫീച്ചർ ലഭിക്കുന്നതാണ്. പുതിയ ഫീച്ചർ എത്തുന്നതോടെ, സ്റ്റാറ്റസ് കാണുമ്പോൾ റിപ്പോർട്ട് എന്ന ഓപ്ഷൻ കൂടി തെളിയും. ഒരു സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്താൽ, കമ്പനി അത് നിരീക്ഷിച്ചതിനു ശേഷം സ്റ്റാറ്റസ് ചെയ്യാനുള്ള നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തിൽ വാട്സ്ആപ്പ് മെസേജുകളും ചിത്രങ്ങളും മാത്രമാണ് ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിച്ചിരുന്നത്.

Also Read: കേരള ബ്ലാസ്റ്റേഴ്‌സിന് വിലക്ക്? വൻ പിഴയ്ക്കും സാധ്യത: കോച്ചിന്റെയും മഞ്ഞപ്പടയുടെയും ഭാവിയെന്ത്?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button