ഇസ്ലാമാബാദ്: വിമാനത്തിനുള്ളില്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ച സംഭവത്തില്‍ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റിനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി. വിമാനത്തിലെ ക്യാപ്റ്റന്‍ അന്‍വര്‍ അലി, സീനിയര്‍ എയര്‍ ഹോസ്റ്റസ് ഹിന തുറാബ്, ടെര്‍മിനല്‍ മാനേജർ അക്ബര്‍ അലി ഷാ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു.
കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് പോയ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ ജനുവരി 20നാണ് സംഭവം. 409 യാത്രക്കാർക്ക് കയറാവുന്ന വിമാനത്തില്‍ അന്നേ ദിവസം 416 പേരാണ് യാത്ര ചെയ്തത്. വിമാനത്തിന്റെ ടേക് ഓഫിന് ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നാണ് പൈലറ്റിന്റെ വിശദീകരണം.
അതേസമയം ഈ വാർത്ത മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതും അടിസ്ഥാനമില്ലാത്തതുമാണെന്നും യാത്രയിലുടനീളം ഒരാള്‍ക്കും നിന്നുകൊണ്ട് യാത്രചെയ്യാന്‍ സാധിക്കില്ലെന്നും പാകിസ്ഥാൻ എയർലൈൻസ് വിശദീകരിക്കുന്നു.
Post Your Comments