കറാച്ചി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി കരസ്ഥമാക്കിയ 50 പേരെ പുറത്താക്കി പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പി ഐ എ) ചീഫ് ജസ്റ്റിസ് സഖീബ് നിസാറിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മൂന്ന് പൈലറ്റുകളും, ക്യാബിൻ അംഗങ്ങളും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ജനുവരിയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകൾ തയ്യാറാക്കി മൂന്ന് പൈലറ്റുമാർ ജോലിയിൽ പ്രവേശിച്ചതെന്ന് സഖീബ് നിസാര്‍ കണ്ടെത്തി.
ജീവനക്കാരുടെ ബിരുദം സംബന്ധിച്ച കാര്യങ്ങൾ പരിശേധിക്കുന്നതിനായി ഡിസംബര്‍ 28വരെ കോടതി പ്രത്യേക സമിതിയെ നിയമിക്കുകയും അന്വേഷണത്തിൽ ജീവനക്കാർ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു കണ്ടെത്തുകയുമായിവരുന്നു.
Post Your Comments