തിരുവനന്തപുരം: സുപ്രീംകോടതിയില്‍ സി.പി.എമ്മിനെതിരേ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിനു നേരെ സിപിഎം, ഡിവൈഎഫ്ഐ പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീടിന് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെയാണ് ഡിജിപി ആയിരുന്ന സെന്‍കുമാറിനെ മാറ്റി ബഹ്‌റയെ നിയമിച്ചത്. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിന് എതിരെ സെന്‍കുമാര്‍ സുപ്രീം കോടതിയിയെ സമീപിച്ചു. ഇതോടെയാണ് ഇടത് പക്ഷ യുവജന സംഘടനകള്‍ സെന്‍കുമാറിനെതിരെ തിരിഞ്ഞത്. തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് സി.പി.എമ്മിന്റെ രാഷ്ട്രീയ പകപോക്കല്‍ ആണെന്നും രാഷ്ട്രീയ കൊലപാതക കേസ്സുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണ് പ്രതികാര നടപടിയെന്നും സെന്‍കുമാര്‍ അപ്പീലില്‍ ആരോപിക്കുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികളില്‍ പാര്‍ട്ടി തനിക്കെതിരായെന്നും സെന്‍കുമാര്‍ പറയുന്നു.
Post Your Comments