വിജയവാഡ: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ടു പേർ മരിക്കുകയും നിരവധിയാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിൽ കൃഷ്ണ ജില്ലക്ക് സമീപം മുല്ലപ്പെടുവിൽ ചൊവ്വാഴ്ച രാവിലെ 5.30 നായിരുന്നു സംഭവം. ഹൈദരാബാദ് വിജയവാഡ ദേശീയ പാതയിൽ അമിത വേഗതയിലായിരുന്ന ബസ് കൈവരികൾ തകർത്ത് കനാലിലേക്ക് പതിക്കുകയായിരുന്നു.
അതിരാവിലെ ആയതിനാൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പത്തിലേറെ പേരുടെ നില അതീവ ഗുരുതരമാണ്.പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് നന്ദിഗാമ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിന്റെ ബ്രേക്ക് പോയതാണെന്നും മറ്റൊരു റിപ്പോർട്ട് ഉണ്ട്.പോലീസ് അന്വേഷണം നടക്കുന്നു.
Post Your Comments