താടി വളര്‍ത്തിയാല്‍ മാത്രമല്ല സൗന്ദര്യം കൂടിപ്പോയാലും പ്രശ്‌നമാണ്. താടി വളര്‍ത്തിയതിന് ജോലി നഷ്ടപ്പെട്ട യുവാവിന്റെ വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ പരാതിയുമായി യുവതിയും രംഗത്തെത്തി. സൗന്ദര്യം കൂടിപ്പോയതിന് ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് വനിതയ്ക്ക്.
യൂനിറ്റ് ടിവിയെന്ന പ്രൊഡക്ഷന്‍ സ്ഥാപനത്തിലെ ഫ്രീലാന്‍സറായ എമ്മ ഹള്‍സാണ് പരാതിയുമായി രംഗത്ത്. തന്റെ ആകര്‍ഷണീയത കാരണം ജോലി നഷ്ടപ്പെട്ടുവെന്ന് ഇരുപത്തിനാലുകാരി പറയുന്നു. കഴിഞ്ഞ ദിവസം ജോലിക്കെത്തി അഞ്ചു മിനിറ്റിനകം മാനേജരുടെ മെയില്‍ വന്നു. ജോലി നിര്‍ത്തി വീട്ടില്‍പൊയ്ക്കൊള്ളാന്‍.
നിങ്ങള്‍ മോഡലാണോ, എന്താ ക്യാറ്റ് വാക്ക് നടത്തുന്നില്ലേ. വീട്ടിനു മുന്നില്‍നിന്ന് ക്യാറ്റ് വാക്ക് നടത്തിയാല്‍പോരേ എന്നൊക്കെ ചോദിച്ച് മാനേജര്‍ പരിഹസിച്ചതായും യുവതി പറയുന്നു. പിന്നീട് ഇദ്ദേഹം സ്വകാര്യ നമ്പര്‍ ചോദിച്ചതായും ഡ്രിങ്ക്സ് കഴിക്കാന്‍ പുറത്തേക്കു ക്ഷണിച്ചതായും എമ്മ ആരോപിക്കുന്നു. താന്‍ മാന്യത വിട്ട് ഓഫിസില്‍ പെരുമാറിയിട്ടില്ല. പാന്റ്സും ഷര്‍ട്ടും ധരിച്ചാണ് ഓഫിസില്‍ പോയത്. വൃത്തിക്കെട്ട രീതിയില്‍ വസ്ത്രം ധരിച്ചിട്ടുമില്ലെന്ന് യുവതി പറയുന്നു.
Post Your Comments