Kerala

കശാപ്പുകാരന്റെ മനസോടെയാണ് പിണറായി കേരളം ഭരിക്കുന്നതെന്ന് സുധീരന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കശാപ്പുകാരന്റെ മനസോടെയാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു. മനുഷ്യന്റെ ജീവനും സ്ത്രീകളുടെ മാനത്തിനും ഒരു വിലയുമില്ലാത്ത സംസ്ഥാനമായി കേരളം മാറി.

ജനങ്ങളുടെ ആവശ്യങ്ങളോട് ക്രൂര മുഖത്തോടെയാണ് പിണറായി പ്രതികരിക്കുന്നതെന്നും സുധീരന്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ തനിക്കും ബിജെപിക്കും ഒരേ സ്വരമാണെന്നു പറഞ്ഞ പിണറായി പണ്ട് കെ.ജി. മാരാര്‍ക്കു വേണ്ടി വോട്ടു ചോദിച്ചതു മറക്കരുതെന്നും സുധീരന്‍ പറഞ്ഞു.

ഏകാധിപതികളെ നിലയ്ക്കു നിര്‍ത്തിയ ചരിത്രമാണ് നമ്മുടെ രാജ്യത്തിന്റേതെന്നു പിണറായി വിജയന്‍ മറക്കരുതെന്നും സുധീരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button