ലുധിയാന: സ്വന്തം പ്രണയത്തിനു വേണ്ടി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നിഷ്പ്രയാസം ഉപേക്ഷിക്കാന്‍ പല മക്കള്‍ക്കും സാധിക്കും. എന്നാല്‍, ഇവിടെ സംഭവിച്ചത് അതിലും ഭീകരമാണ്. കാമുകിയുടെ കൂടെ ജീവിക്കാന്‍ കോടീശ്വരനായ പുത്രന്‍ അമ്മയെയും ഭാര്യയെയും കൊല്ലുകയാണ് ചെയ്തത്.
ലുധിയാനയിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലാണ് കൊല നടന്നത്. ഇന്‍ഡസ്ട്രിയലിസ്റ്റ് ആയ ജഗ്ജിത് സിംഗ് ലാമ്പയുടെ ഭാര്യ ദല്‍ജിത് കൗര്‍, മകന്റെ ഭാര്യ പരംജിത് കൗര്‍, കുടുംബ സുഹൃത്ത് ഖുശ്വിവിന്ദര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അമരിന്ദര്‍ സിംഗാണ് ഈ ക്രൂരത കാണിച്ചത്.
ഓഫീസിലെ ജീവനക്കാരിയുമായി ഉണ്ടായ അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണം. വാടക കൊലയാളികളെക്കൊണ്ടാണ് കൊല നടത്തിയത്. എട്ട് ലക്ഷം രൂപയാണ് ഇതിനായി മകന്‍ നല്‍കിയത്.
Post Your Comments