ന്യൂഡല്‍ഹി: ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും തീവ്രവാദത്തെ സഹായിക്കുന്നവരെയും രാജ്യദ്രോഹികള്‍ എന്ന് വിളിക്കാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.തീവ്രവാദികളെയും അഫ്സല്‍ ഗുരുവിനെയും പിന്തുണയ്ക്കുന്നവരെ രാജ്യദ്രോഹികളെന്ന് വിളിക്കുമെന്നു അദ്ദേഹം പറഞ്ഞു.ചില വിദ്യാര്‍ത്ഥികള്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്ത്യയെ തകര്‍ക്കുകയെന്ന ഭാവനാലോകത്താണെന്നും കിരൺ റിജിജു തന്റെ ട്വിറ്ററിൽ കുറിച്ചു.
അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്. ഏതാനും ദിവസം ചൈന അതിക്രമിച്ച് കടക്കുകയും ചെയ്ത സ്ഥലമാണിത്. എല്ലാ അരുണാചലുകാരനെ പോലെ ഇന്ത്യയെ പ്രതിരോധിക്കുമെന്ന് പ്രതിഞ്ജ എടുക്കുന്നവനാണ് ഞാന്‍.ഇന്ത്യ ഒത്തൊരുമയോടെ നിന്നില്ലെങ്കിൽ പിന്നെ സ്വാതന്ത്ര്യത്തിന്റെ അർഥം എന്താണെന്ന് അദ്ദേഹം ചോദിച്ചു.എ ബി വി പിയും എെസയും തമ്മിലുണ്ടായ ക്യാമ്പസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രയുടെ ഈ പ്രസ്‌താവന.
Nobody has the absolute right to define nationalism but anybody who wants to break India, supports Afzal Guru & terrorists is anti-national. pic.twitter.com/8aMZj5wwNe
— Kiren Rijiju (@KirenRijiju) February 26, 2017
Post Your Comments