ഷാജഹാന്‍പൂര്‍ : യുപിയിലെ ഷാജഹാന്‍പൂരിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് 2000 രൂപയുടെ സ്‌കാന്‍ ചെയ്ത കോപ്പി ലഭിച്ചു. ഷാജഹാന്‍പൂര്‍ സ്വദേശിയായ പുനീത് ഗുപ്ത പിന്‍വലിച്ച 10, 00രൂപയില്‍ അഞ്ച് രണ്ടായിരം രൂപ നോട്ടുകളായിരുന്നു വ്യാജനാണെന്ന് കണ്ടെത്തിയത്. വ്യാജനോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ എടിഎമ്മിന് മുമ്പിലുണ്ടായരുന്നവരെ സംഭവം ബോധ്യപ്പെടുത്തിയ പുനീത് വിവരം ബാങ്കില്‍ അറിയിക്കുകയും ചെയ്തു.
സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോലീസെത്തി നോട്ടുകള്‍ പരിശോധിച്ചു. സംഭവത്തിന് പിന്നില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ഉണ്ടെന്നാരോപിച്ച പൂനീത് എസ്ബിഐയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വ്യാജനോട്ടുകള്‍ തിരിച്ചറിയുന്നതിന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണമെന്ന ആവശ്യം നേരത്തെ ബിഎസ്എഫ് റിസര്‍വ്വ് ബാങ്കിന് മുമ്പാകെ വച്ചിരുന്നു.
Post Your Comments