കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. എറണാകുളം റേഞ്ച് ഐ.ജി: പി. വിജയന്, ക്രൈം ബ്രാഞ്ച് ഐ.ജി. ദീനേന്ദ്ര കശ്യപ്, എറണാകുളം റൂറല്‍ എസ്.പി: എ.വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സുനി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആര്‍ഭാട ജീവിതത്തിനു പണം കണ്ടെത്താനായി ഏതെങ്കിലും സെലിബ്രിറ്റിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താനാണു ലക്ഷ്യമിട്ടതെന്നും അതില്‍ യുവനടി വന്നു വീഴുകയായിരുന്നെന്നും പള്‍സര്‍ സുനിയുടെ മൊഴിയില്‍ പറയുന്നു. അതേസമയം നേരത്തെ റിമാ കല്ലിങ്കലിനെ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രമം പാളി. തട്ടികൊണ്ടുപോകല്‍ വീഡിയോ പകര്‍ത്തിയ ശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നെന്നും സംഭവത്തിനു പിന്നില്‍ ക്വട്ടേഷനല്ലെന്നും തട്ടിക്കൊണ്ടുപോയ നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനുമായി ഒരുമാസത്തിലേറെയായി ഗൂഢാലോചന നടത്തിയിരുന്നുവെന്നും സുനി പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ കാമുകി ഷൈനി തോമസിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. കടവന്ത്രയില്‍ സ്ഥാപനം നടത്തുന്ന ഷൈനി തോമസിന് ലക്ഷക്കണക്കിനു രൂപ നല്കിയിട്ടുള്ളതായി സുനി സമ്മതിച്ചു. ഒറ്റത്തവണ 10 ലക്ഷം രൂപ വരെ നല്‍കിയിട്ടുണ്ടെന്നും സുനി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Post Your Comments