International

സാന്‍ഡ്നസിന് പുതിയ മുഖവുമായി ഇനി ജീവിതം; മാറ്റിവച്ചത് മുഖം പൂര്‍ണമായി

അമേരിക്കക്കാരനായ ആന്‍ഡി സാന്‍ഡ്നസിന് ജീവിതം ഇനി പുതിയ മുഖവുമായി. പുതിയ മുഖമെന്നാല്‍ പൂര്‍ണമായും പുതിയ മുഖം. അവയവദാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്താണ് ഒരു സംഘം ഡോക്ടര്‍മാര്‍ സാന്‍ഡ്നസില്‍ പുതിയ മുഖം എടുത്ത് വച്ചത്. 21 വയസുവരെ സ്വന്തം മുഖമുണ്ടായിരുന്ന ആ യുവാവിന് കഴിഞ്ഞ പത്തുവര്‍ഷം മുഖമുണ്ടായിരുന്നില്ല. ഇപ്പോള്‍ വീണ്ടും മുഖം കിട്ടിയിരിക്കുന്നു. അമേരിക്കയിലെ വ്യൂമിംഗ് സ്വദേശിയായ സാന്‍ഡ്സിന് പുതിയ മുഖം തുന്നിപ്പിടിപ്പിക്കാന്‍ അറുപതംഗ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആരോഗ്യവിദഗ്ധരുമടങ്ങുന്ന സംഘം 56 മണിക്കൂര്‍ സമയം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. ശസ്ത്രക്രിയയിലടെ കിട്ടിയ പുതിയ മുഖവുമായി സാധാരണ ജീവിതം നയിക്കാന്‍ തുടങ്ങിക്കഴിഞ്ഞു സാന്‍ഡ്നസ്.

പത്തുവര്‍ഷം മുന്‍പ് നടത്തിയ ഒരു ആത്മഹത്യാശ്രമത്തിലാണ് സാന്‍ഡ്നസിന് മുഖം നഷ്ടമായത്. മുഖത്ത് തോക്ക് വച്ച് തലയെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു അന്ന് 21 വയസുകാരനായ സാന്‍ഡ്നസ്. പക്ഷെ ജീവന്‍ നഷ്ടമായില്ല. ബന്ധുക്കളും പോലീസും സാന്‍ഡ്നസുമായി ആശുപത്രിയിലേക്ക് പാഞ്ഞു. മരണത്തില്‍ നിന്ന് അയാളെ ഡോക്ടര്‍മാര്‍ രക്ഷിച്ചെങ്കിലും മുഖം ഏതാണ്ട് പൂര്‍ണമായി നഷ്ടമായിക്കഴിഞ്ഞിരുന്നു. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനുശേഷം പുറത്തിറങ്ങിയ അയാള്‍ക്ക് തന്റെ മുഖം നഷ്ടമായിരുന്നു. മാനസികമായി തകര്‍ന്ന ഒരു ദുര്‍ബല നിമിഷത്തിലെ അവിവേകം സാന്‍ഡ്നസിന് തന്റെ സുന്ദരമായ മുഖം നഷ്ടമാക്കി. പക്ഷെ, ആശുപത്രിയില്‍ നിന്ന് പുറത്തുവന്ന അയാള്‍ വീട്ടിനുള്ളില്‍ അടങ്ങിയിരുന്നില്ല. ഒരു ശരാശരി അമേരിക്കന്‍ യുവാവിന്റെ വിനോദങ്ങളും ആഘോഷങ്ങളുമായി അയാള്‍ ചുറ്റിയടിച്ചു. ഇതിനിടയിലും തന്റെ പഴയ സുന്ദരമായ മുഖം നഷ്ടമായതിന്റെ നിരാശ അയാളെ വിട്ടൊഴിഞ്ഞിരുന്നില്ല. മുഖം വീണ്ടും പഴയ രൂപത്തിലാക്കുന്നതിന്റെ സാധ്യതയെപ്പറ്റി അയാള്‍ ഡോക്ടര്‍മാരുമായി ഇടയ്ക്കിടെ ആശയവിനിമയം നടത്തിയിരുന്നു. അങ്ങനെയാണ് പുതിയ മുഖം വച്ചുപിടിപ്പിക്കുന്നതിലേക്ക് ചിന്തയെത്തിയത്.

കഴിഞ്ഞവര്‍ഷം ജൂണിലാണ് സാന്‍ഡേഴ്സിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് നിമിത്തമായ കാര്യം സംഭവിച്ചത്. കലെന്‍ റോഡി റോസ് എന്നയാള്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത് അദ്ദേഹത്തിന്റെ കുടുംബത്തിന് ആഘാതമായെങ്കിലും ഈ മരണമാണ് സാന്‍ഡേഴ്സിന് മുഖം കിട്ടാന്‍ വഴി തെളിച്ചതും. കലെന്റെ വിധവ ലില്ലിയാണ് അവയവദാനത്തിനുള്ള അദ്ദേഹത്തിന്റെ മുന്‍പേയുള്ള ആഗ്രഹം ഡോക്ടര്‍മാരെ അറിയിച്ചത്. അങ്ങനെ കലെന്റെ മുഖഭാഗങ്ങള്‍ ഓരോന്നായി -മൂക്ക്, കവില്‍, വായ്, ചുണ്ട്, അണ,താടി എല്ലാം സാന്‍ഡ്നെസ്സില്‍ വച്ചുപിടിപ്പിച്ചു. ഇപ്പോള്‍ പുതിയ മുഖവും പുതിയ ജീവിതവുമായി കൂടൂതല്‍ ആനന്ദത്തിലാണ് ഈ 31 വയസുകാരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button