കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിനിമാ സംഘടനകളെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിനിമാ സംഘടനകള്‍ തന്നെ സിനിമക്ക് ശാപമാവുകയാണ്. നടിക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കാനം പറഞ്ഞു. സിനിമാരംഗത്തെ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സിനിമാ നയം രൂപീകരിക്കണം. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. സിനിമാ സംഘടനകള്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ഉത്തരം മുട്ടുമ്പോഴുള്ള മറുപടിയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
Post Your Comments