NewsIndia

രോഗികള്‍ക്ക് ആശ്വാസമായി വീണ്ടുമൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇന്ത്യന്‍ നിര്‍മിതവും സവിശേഷതയുള്ളതുമായ സ്റ്റെന്റുകള്‍ ഉടന്‍ വിപണിയില്‍

 

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനികൾ മാത്രം നിർമ്മിച്ചിരുന്ന ശരീരത്തിൽ അലിഞ്ഞു ചേരുന്ന ഇന്ത്യൻ നിർമ്മിത സ്റ്റെന്റുകളുമായി കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇതിനു ലഭിച്ചു.ഗുജറാത്ത് ആസ്ഥാനമായ മെറിൽ ലൈഫ് സയൻസസ് ആണ് ഇത്തരം സ്റ്റെന്റുകൾ വികസിപ്പിച്ചെടുത്തത്.ബയോ റിസോർബബിൾ വാസ്കുലർ സ്കാഫോൾഡ് (ബി വി എസ് )സ്റ്റെന്റുകളുടെ കൂട്ടത്തിൽ ഏറ്റവും വില കൂടിയതാണ്. ഇന്ത്യയിൽ നിർമ്മിക്കുന്നതോടെ ഇതിന്റെ വില നിയന്ത്രണാധീനമാകും.

അതോടെ ഇത് വ്യാപകമായി പ്രാബല്യത്തിൽ വരുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. മറ്റു സ്റ്റെന്റുകൾ ശരീരത്ത് ഒരു ഫോറിൻ ബോഡിയെ പോലെ പ്രവർത്തിക്കുമ്പോൾ ഇത് ശരീരത്തിൽ അലിഞ്ഞു ചേർന്നാണ് പ്രവർത്തിക്കുന്നത്. സ്റ്റെന്റുകളുടെ വില അട്ടിമറിക്കപ്പെടുന്ന ആശുപത്രികളെ പറ്റി വിവരം നൽകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഭാവിയിൽ മൊത്ത ചില്ലറ വ്യാപാരികളെ മാറ്റിനിർത്തി ആശുപത്രികൾക്ക് നേരിട്ട് സ്റ്റെന്റ് വിതരണം ചെയ്യാനാണ് സ്റ്റെന്റ് നിർമ്മാതാക്കളുടെ തീരുമാനം.ഇതോടെ രോഗികൾക്ക് ഇതിന്റെ പൂർണ്ണ പ്രയോജനം ലഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button