Kerala

സ്വന്തം പെങ്ങള്‍ക്ക് ഇത്തരത്തിലൊരവസ്ഥ വന്നാല്‍ അഭിഭാഷകര്‍ ഇങ്ങനെ പ്രതികരിക്കുമോയെന്ന് സംവിധായകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്്റ്റിലായ പള്‍സര്‍ സുനിയെയും വിജേഷിനെയും സംരക്ഷിക്കാന്‍ നോക്കിയ അഭിഭാഷകരെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. സ്വന്തം അമ്മയ്‌ക്കോ പെങ്ങള്‍ക്കോ ഇത്തരത്തിലൊരു അവസ്ഥ വന്നാല്‍ അഭിഭാഷകര്‍ ഇത്തരത്തില്‍ പ്രതികരിക്കുമോയെന്നാാണ് വിനയന്‍ ചോദിക്കുന്നത്.

ഏത് വശം നോക്കിയാലും അതിനൊരു മാനുഷിക വശമുണ്ട്. ഇതുപോലുള്ള കുറ്റവാളികള്‍ക്കായി അനുകൂലമായി സംസാരിക്കുന്ന അഭിഭാഷകര്‍ മനുഷ്യാവകാശത്തോട് തെറ്റുചെയ്യുകയാണെന്നും വിനയന്‍ പ്രതികരിച്ചു.

സുനിയെ ശക്തമായി തന്നെ ചോദ്യം ചെയ്യണമെന്നും സിനിമാതാരങ്ങള്‍ ആരെങ്കിലും ഇയാളെ സംരക്ഷിച്ചിട്ടുണ്ടോ? ആറ് ദിവസം സംരക്ഷിച്ചത് ആര്? ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ തെളിയിക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button