\
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതി മുറിയിൽ പ്രതിക്കൂട്ടിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയതിനെതിരെ പി ടി തോമസ്. ഇത് പൊലീസിന് തീരാക്കളങ്കം ആണെന്നും ചട്ട വിരുദ്ധമാണെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ഡിജിപി രാജിവെക്കണം എന്നും പി ടി തോമസ് പറഞ്ഞു. സംഭവത്തിൽ കോടതിയിൽ അഭിഭാഷകരും കടുത്ത പ്രതിഷേധത്തിലാണ്. ജ്യൂഡീഷ്യറിയെ അപമാനിക്കുകയാണ് ഈ സംഭവത്തിലൂടെ നടന്നതെന്ന് അവർ പ്രതികരിച്ചു.
കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു കൊണ്ട് പോയത് ഗുരുതരമായ നിയമ ലംഘനമാണെന്നാണ് ഇവരുടെ അഭിപ്രായം . കോടതി മുറിയിലെ പ്രതികൾ നിൽക്കുന്ന കൂട്ടിൽ നിന്നാണ് പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു കൊണ്ട് പോയത്.അഭിഭാഷകരുടെ എതിർപ്പ് വകവെക്കാതെയാണ് പോലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയത്.
Post Your Comments