KeralaNews

പോലീസ് നടപടി നാണംകെട്ടത്- കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം•കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ കയറി പിടികൂടിയ പോലീസ് നടപടി നാണംകെട്ടതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കീഴടങ്ങാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം. പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും കുമ്മനം ആരോപിച്ചു.

പൊലീസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു എന്നതിന്‍റെ തെളിവാണ് പ്രതി അവരുടെ കൺമുന്നിൽ വിഹരിച്ചു നടന്നത്. ഉന്നത സഹായമില്ലാതെ പ്രതികൾക്ക് ഇത്രയും ദിവസം ഒളിച്ചു കഴിയാൻ ആവില്ല. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നു അറസ്റ്റ്. പൊലീസിന്‍റെ കഴിവുകേടല്ലെങ്കിൽ ഇത് ഒത്തുകളിയാണ്. രണ്ടായാലും പൊലീസിന് ഇത് അപമാനമാണെന്നും കുമ്മനം പറഞ്ഞു.

പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. നടിയ്ക്ക് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന പിൻവലിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button