NewsIndia

ശശികല 10 കോടി പിഴ അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷാകാലാവധി കൂടും

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലിലായ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് കോടതി ആവശ്യപ്പെട്ട കോടതി ആവശ്യപ്പെട്ട 10 കോടി രൂപ അടച്ചില്ലെങ്കില്‍ 13 മാസത്തെ അധിക ശിക്ഷ അനുഭവിക്കേണ്ടി വരും. അനധികൃത സ്വത്തു സമ്പാദന കേസില്‍ നാല് വര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് ശശികലയ്ക്ക് കോടതി ശിക്ഷയായി വിധിച്ചത്.

ഇതില്‍ മൂന്ന് വര്‍ഷവും 11 മാസവുമാണ് അവര്‍ക്ക് അവശേഷിക്കുന്നത്. ശശികല നടരാജന്‍ 10 കോടി രൂപ പഴയൊടുക്കണമെന്നും ഇതിന് സാധിച്ചില്ലെങ്കില്‍ അവര്‍ 13 മാസം അധിക ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ജയിൽ സൂപ്രണ്ട് കൃഷ്ണ കുമാര്‍ പറഞ്ഞു. ശശികലയ്ക്കും മറ്റ് പ്രതികളായ ഇളവരശിക്കും സുധാകരനും ജയിലില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button