IndiaNews

ശശികലയുടെ സുരക്ഷ: ജയിലിലെ കൊടുംകുറ്റവാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നു

ജയിലിൽ കഴിയുന്ന ശശികലക്കു സുരക്ഷ ഉറപ്പാക്കാന്‍ ജയിലിലെ കൊടുംകുറ്റവാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നു. ശശികലയുടെ സമീപത്തെ സെല്ലിൽ കഴിഞ്ഞിരുന്ന സയനൈഡ് മല്ലികയെ ബെൽഗാവ് സെൻട്രൽ ജയിലിലേക്ക് മാറ്റി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മല്ലികയെ ശശികലയുടെ സുരക്ഷ മുൻനിർത്തിയാണ് മാറ്റിയത്.

ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ തടവുകാരെ മാറ്റിയേക്കുമെന്നാണ് സൂചന. അതേസമയം ചെന്നൈയിലെ ജയിലിലേക്ക് മാറ്റണം എന്ന്‌ ആവശ്യപ്പെട്ടു ശശികല ജയിൽ അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇത് കർണാടക സർക്കാരിന്റെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button