ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന 20 മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പ്രധാനപ്പെട്ട പദവി നല്‍കാനും തീരുമാനമായി. ആര്‍.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിനകരനെതിരെ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോഴനല്‍കിയെന്ന കേസ് വന്നതിനുപിന്നാലെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളാണ് ശശികലയെയും ശശികല ജയിലായതുമുതല്‍ പാര്‍ട്ടിയെ നയിക്കുന്നയാളുമായി ദിനകരനും അടക്കമുള്ള മുഴുവന്‍ ശശികലപക്ഷക്കാര്‍ക്കുമെതിരായ നടപടിയില്‍ കലാശിച്ചത്. പാര്‍ട്ടിയെ നയിക്കാന്‍ പുതിയ സമിതിയെ നിയമിക്കാനും തീരുമാനമായി. അണികളുടെ വികാരത്തിനാണ് പ്രാമുഖ്യം നല്‍കുകയെന്നും യോഗത്തില്‍ തീരുമാനമായി.
Post Your Comments