ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി.കെ ശശികലയ്ക്ക് കര്‍ണാടക ജയിലില്‍ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിൽ മറ്റൊരാളുടെ പങ്ക് കൂടി വെളിപ്പെടുത്തി മുന്‍ ജയില്‍ ഡിഐജി ഡി. രൂപ. ജയില്‍ ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുള്ള ഓസ്‌ട്രേലിയ പ്രകാശ് ആണ് ശശികലയ്ക്ക് മല്ലികാര്‍ജുന്‍ എന്നയാളെ ജയിലില്‍ കാണുന്നതിന് അവസരം ഒരുക്കിയതെന്ന് രൂപ അഴിമതി വിരുദ്ധ വിഭാഗം ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ശശികല ഒരു പ്രത്യേക മുറിയില്‍ വച്ചാണ് തന്റെ സന്ദര്‍ശകരെ കണ്ടിരുന്നതെന്നും അവര്‍ക്ക് പ്രത്യേക പരിചരണം ലഭിച്ചിരുന്നുവെന്നും രൂപ ആരോപിച്ചതിനെ തുടർന്ന് ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. വി.എസ് പ്രകാശ് പല തവണ ജയിലില്‍ വന്നിട്ടുണ്ടെന്ന് ഒരു അജ്ഞാത പരാതി ലഭിച്ചിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ ജയില്‍ റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഒട്ടുമിക്ക സമയത്തും അവ രേഖപ്പെടുത്താറില്ലായിരുന്നുവെന്നും രൂപ പറയുന്നു.
Post Your Comments