Latest NewsNewsIndia

ശശികലയുമായി ബന്ധപ്പെട്ട നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ചെന്നൈ: എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുമായി ബന്ധപ്പെട്ട നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു.ജയാ ടിവി എംഡിയും ശശികലയുടെ ബന്ധുവുമായ വിവേക് ജയരാമൻ കൈകാര്യം ചെയ്‌തിരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കഴിഞ്ഞ മൂന്നുദിവസമായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. 20 കമ്പനികളുടെ പേരിലാണ് അക്കൗണ്ടുകള്‍ എടുത്തിട്ടുള്ളത്. ഇവയുടെ രേഖകള്‍ വിവേക് ജയരാമന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ശശികലയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആറുകോടി രൂപ, 8.5 കിലോ സ്വര്‍ണം, 1200 കോടിയുടെ അനധികൃത നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകള്‍, രത്‌നങ്ങള്‍ എന്നിവ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു. ശശികലയുടെ കോടനാട് എസ്‌റ്റേറ്റില്‍ പരിശോധന തുടരുകയാണ്.മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടിട്ടുള്ള ചിലരെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button