ന്യൂഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടാന്‍ മാറ്റിവെച്ചു. കേസിലെ കക്ഷികളോടും അമികസ് ക്യൂറിയോടും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കോടതി ആവശ്യപ്പെട്ടു.
കേസില്‍ കക്ഷി ചേര്‍ക്കാനായി സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഏതാനും ഹര്‍ജികളും പരിഗണിച്ചു. ചില മതപരമായ ആചാരങ്ങള്‍ നിയമത്തിനുള്ളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കുമോ എന്ന വിഷയത്തില്‍ തീരുമാനം ഉണ്ടാക്കണമെന്നും കോടതി പരാമര്‍ശിച്ചു. കക്ഷികളുടെ നിലപാട് അനുസരിച്ചായിരിക്കും വിധി പ്രഖ്യാപിക്കുകയെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു.
Post Your Comments