ഭിന്നശേഷിക്കാർക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സ്വാവലംബനെ പറ്റി കൂടുതലായറിയാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്ന ശേഷിയുള്ള കുടുംബത്തിന് പ്രതിവര്‍ഷം വെറും 355 രൂപ നല്‍കിയാല്‍ ലഭിക്കുന്നത് നിലവിലുള്ള അസുഖങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപയ്ക്കുള്ള സൗജന്യ ചികിത്സയാണ്.കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സോഷ്യല്‍ ജസ്റ്റിസ് മന്ത്രാലയവുമായി പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറന്‍സ് സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സ്വാവലംബന്‍.
ഒരു കുടുംബത്തില്‍ ഒരു ഭിന്നശേഷിയുള്ള ആളിനു പുറമെ അച്ഛന്‍, അമ്മ തുടങ്ങി 3 പേരെക്കൂടി ഈ പോളിസിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചെറിയ കുഞ്ഞുങ്ങൾ മുതൽ 65 വയസ്സുവരെ ഉള്ളവർക്കാണ് ഇതുകൊണ്ടു പ്രയോജനം ലഭിക്കുക.മൂന്നു ലക്ഷം രൂപ വരെ പ്രതിവർഷ വരുമാനമുള്ളവർക്കാണ് ഇതിൽ ചേരാൻ യോഗ്യതയുള്ളത്.
മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി, സെറിബ്രല്‍ പാള്‍സി, ഓട്ടിസം മുതലായവയ്ക്ക് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭ്യമല്ല.അപേക്ഷകന്‍ 355 രൂപ അടക്കണം.അപേക്ഷയോടൊപ്പം തന്നെ കുടുംബാംഗങ്ങളുടെ രണ്ട് ഫോട്ടോ നല്‍കേണ്ടതുണ്ട്. ഭിന്നശേഷി തെളിയിക്കുന്നതിന് നിയമാനുസൃതമായ രേഖകള്‍ നല്‍കണം. ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും തിരിച്ചറിയൽ രേഖയും നല്‍കേണ്ടതുണ്ട്.
ഇമെയിൽ_ odatt@aimsinsurance.in
Post Your Comments