KeralaNews

‘ പുലയന്’ എന്ന് പേരിട്ട് കോളേജ് മാഗസിന്‍ വിവാദമാകുന്നു

 

വയനാട് : പുലയന് എന്ന പേരിട്ട് വയനാട് കൂളിവയലില്‍ ഇമാം ഗസാലി ആര്‍ട്സ്&സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കാനിരുന്ന കോളേജ് മാഗസിന് മാനേജ്മെന്റിന്റെ വിലക്ക്. ഒരു പ്രത്യേക സമുദായത്തിനെ ഈ പേര് അപമാനിക്കുന്നുവെന്നും നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുന്നതുമാണ് എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്റ് ഈ നടപടി എടുത്തത്. അതേസമയം രാജ്യത്ത് ഉയര്‍ന്നു വരുന്ന കീഴാള ജനതയുടെ പോരാട്ടങ്ങളെ അടയാളപ്പെടുത്താനാണ് ഈ പേര് ഉപയോഗിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മാഗസിന്ില്‍ ജാതി വിവേചനങ്ങളെ തുറന്ന് കാട്ടുന്നുണ്ട് . പുലയന്‍ എന്നതിന് മണ്ണിന്റെ മകന്‍ എന്നാണ് അര്‍ത്ഥമാക്കിയിട്ടുള്ളത്.ഞാനും നിങ്ങളും പുലയനാണ്. അതായത്, മണ്ണില്‍ നിന്ന് വരികയും മണ്ണിലേക്ക് പോവുകയും ചെയ്യുന്ന എല്ലാവരും പുലയരാണ് എന്ന് തുടങ്ങുന്നതാണ് മാഗസിനിലെ വരികള്‍.
മുഹമ്മദ് ജസീര്‍, ആണ് മാഗസിന്‍ എഡിറ്റര്‍, വയനാട് മുസ്ലിം ഓര്‍ഫനേജ് ആണ് ഈ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലാണ് കോളേജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button