ലഖ്നൗ : അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാംസ കയറ്റുമതി നിരോധിക്കുന്നതിനായി വെല്ലുവിളിച്ചു.പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെയും, ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും വെല്ലുവിളിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയത്. ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കശാപ്പുശാലകളും അടച്ച് പൂട്ടുമെന്ന അമിത് ഷായുടെ പ്രഖ്യാപനമാണ് അഖിലേഷ് യാദവിനെ പ്രകോപിപ്പിച്ചത്. നരേന്ദ്രമോദിയും, അമിത് ഷായും ദില്ലിയിലേക്ക് തിരിച്ച് പോയി മാംസ കയറ്റുമതി നിരോധിക്കുവാനുള്ള എല്ലാ നടപടികളും ആരംഭിക്കണമെന്നും, മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് എതെങ്കിലും ആനുകൂല്യം ഉണ്ടെങ്കില്‍ അത് നിറുത്തലാക്കണം.അഖിലേഷ് പറഞ്ഞു
ഇന്ത്യയില്‍ നിന്ന് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് പ്രോഡക്‌ട് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ കണക്ക് പ്രകാരം 2016 കാലഘട്ടത്തില്‍ മുപ്പതിനായിരം കോടി രൂപയുടെ രൂപയുടെ മാംസമാണ് കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളത്.
Post Your Comments