ലക്‌നൗ: നിയമസഭാ തെരഞ്ഞൈടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നു. മികച്ച പോളിങാണ് പലയിടത്തുനിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ 61.1 ശതമാനം പോളിങ് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മിഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. ബരാബങ്കിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടക്കുന്നതിനിടെ പലയിടത്തും വെടിവെയ്പ്പും കല്ലേറും നടന്നു. എന്നാല്‍ ഇതൊന്നും തെരുഞ്ഞെടുപ്പിനെ ബാധിച്ചില്ല. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
12 ജില്ലകളിലായി 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2.41 കോടി വോട്ടര്‍മാരില്‍ 60 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. 826 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടിയത്.
Post Your Comments