NewsIndia

താജ്മഹലിന്റെ നിറം മാറുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ

ന്യൂഡൽഹി: താജ്മഹലിന്റെ നിറം മാറുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ. ആഗ്രയുടെ തീരത്ത് മുന്‍സിപ്പാലിറ്റി ഖര മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നെന്ന എന്‍ജിഒ സംഘടനകളുടെ ആരോപണത്തില്‍ മറുപടി നല്‍കാത്തതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യുണലാണ് പിഴ ചുമത്തിയത്. കൂടാതെ വ്യക്തമായ മറുപടി നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓരോരുത്തരും ഇരുപതിനായിരം രൂപ വീതം പിഴ ഒടുക്കാനും നിർദേശമുണ്ട്.

എന്‍ജിഒ സംഘടനകളുടെ ഹര്‍ജിയെ തുടര്‍ന്ന്, ഐഐടിയെ പഠനം നടത്തിയപ്പോള്‍, കാര്‍ബണ്‍ പുകപടലവുമായി കലര്‍ന്ന് താജ്മഹലില്‍ പതിക്കുന്നതാണ് നിറം മാറ്റത്തിന് കണ്ടെത്തിയിരുന്നു. തുടർന്ന് താജ്മഹലിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുവാനും കോടതി നിര്‍ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button