കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിനിമ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ബാക്കിയുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു. വാഹനത്തില്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധന നടത്തിവരികയാണ്. കേസന്വേഷണത്തിന് രൂപീകരിച്ച എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം ചുമതലയേറ്റിട്ടുണ്ട്. കൂടാതെ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ ലളിത കുമാരമംഗലം വ്യക്തമാക്കി.
Post Your Comments