കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കുമെന്ന് പൊലീസിന് വിവരം. എറണാകുളം ജില്ലയിലേയും പരിസരപ്രദേശങ്ങളിലേയും കോടതികളില്‍ പോലീസ് മഫ്തിയിൽ നിലയുറപ്പിച്ചുണ്ട്. കൂടാതെ സുനിയുടെ സുഹൃത്തുകള്‍, ഗുണ്ടകള്‍ എന്നിവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തി..
ഒളിവില്‍ പോയ സുനി ക്രിമിനല്‍ ബന്ധമുള്ള തന്റെ പല സുഹൃത്തുകളേയും പണത്തിനായി സമീപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാല്‍ അത്രയും ദിവസം കൂടി ഒളിവില്‍ തുടരാന്‍ സുനിക്കോ സംഘത്തിനോ കഴിയില്ലെന്നും എപ്പോള്‍ വേണമെങ്കിലും സുനി കോടതിയില്‍ കീഴടങ്ങുമെന്നുമാണ് പോലീസിന്റെ കണക്ക് കൂട്ടൽ.
Post Your Comments