കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉടന്‍ വലയിലായേക്കുമെന്ന് സൂചന. ഇയാള്‍ക്കൊപ്പം കേസിലെ മറ്റൊരു പ്രതി വിജേഷുമുണ്ട്. ഇരുവരും തമിഴ്നാട്ടിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. സുനിയുടെ സഹോദരിയെക്കൊണ്ട് പൊലീസ് ഇയാളെ ഫോണ്‍ ചെയ്യിച്ചു. കീഴടങ്ങണമെന്നു സഹോദരി ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ സുനി ഫോണ്‍ കട്ട് ചെയ്തതായും പൊലീസ് പറഞ്ഞു. മാല വിറ്റുകിട്ടിയ പതിനായിരം രൂപമാത്രമാണ് സുനിയുടെ കൈവശമുള്ളതെന്നാണ് പൊലീസ് നല്കുന്ന വിവരം.
Post Your Comments