KeralaNews

എപ്പോഴും തങ്ങളാണു ശരിയെന്ന നിലപാട് തിരുത്തണം : സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാനം രാജേന്ദ്രൻ

കൊച്ചി: ലോ അക്കാദമി ലോ കോളജ് സമരത്തില്‍ പിണറായി സര്‍ക്കാരിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരത്തെ ബിജെപി മുതലെടുത്തെങ്കില്‍ അതിനു കാരണം സര്‍ക്കാരിന്റെ നിസ്സംഗതയാണെന്നും എപ്പോഴും തങ്ങളാണു ശരിയെന്ന നിലപാട് അവര്‍ തിരുത്തണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം തുടങ്ങി 14 ദിവസം കഴിഞ്ഞപ്പോഴാണ് ബിജെപി നേതാവ് വി.മുരളീധരന്‍ അവിടെ സമരത്തിനെത്തിയത്. അതിനുമുന്‍പു തന്നെ സമരം തീര്‍ക്കാന്‍ സര്‍ക്കാരിനു കഴിയുമായിരുന്നെങ്കിലും ആരും പരിശ്രമിച്ചില്ല. അതേസമയം വിവരാവകാശ നിയമത്തിൽ മന്ത്രിസഭാ തീരുമാനം പരസ്യമാക്കണമെന്ന അഭിപ്രായത്തില്‍ നിന്നു പിന്നോട്ടില്ലെന്നും വിവരാവകാശ ഉത്തരവ് പിന്‍വലിക്കണമെന്ന ഹൈക്കോടതിയിലെ നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button