ആലപ്പുഴ: സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയമാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി . കേരളത്തിലെ ഗുണ്ടാ മാഫിയാ ആക്രമണങ്ങള്‍ക്കെതിരെ തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് നടത്തുന്ന 12 മണിക്കൂര്‍ ഉപവാസത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
കേരളത്തില്‍ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുകയാണെന്നും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 13 രാഷ്ട്രീയകൊലപാതകങ്ങൾ നടന്നുവെന്നും ചെന്നിത്തല പറഞ്ഞു. നടുറോഡില്‍ ഒരു യുവതിയെ തട്ടിക്കൊണ്ട് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്തത് കേരളത്തിന് അപമാനമാണെന്നും കേരളത്തില്‍ ഇറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments