കൊച്ചി• യുവനടിയെ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവം മുന്‍ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമെന്ന് സൂചന. നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്ന സുനിലായിരുന്നു യുവനടിയുടെ ഡ്രൈവര്‍. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കിയ ഭാവന ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ഡ്രൈവറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുനിലാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പോലീസ് പറഞ്ഞു.
സുനിലിന്റെ നിദേശപ്രകാരം കഴിഞ്ഞദിവസമാണ് മാര്‍ട്ടിന്‍ നടിയുടെ കാര്‍ ഓടിക്കാന്‍ എത്തിയത്. . തട്ടിക്കൊണ്ടുപോകാല്‍ പദ്ധതി മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും പൊലീസ് സംശയിക്കുന്നു. സുനില്‍ ഉള്‍പ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും അവര്‍ തന്റെ അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയെന്നും നടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി ഒമ്പത് മണിക്ക് തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അത്താണിയിൽ കാറിനെ പിന്തുടർന്ന ഒരു ടെംബോ ട്രാവലർ ഭാവനയുടെ വാഹനത്തിൽ ഇടിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറിൽ കയറി പല വഴികളിലൂടെ പോയി രണ്ട് മണിക്കൂറിന് ശേഷം കാക്കനാടിനു സമീപംഭാവനയെയും വാഹനവും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു കാറിൽ അക്രമി സംഘം കടന്നു കടന്നുകളയുകയായിരുന്നു.
തുടര്‍ന്ന് സംവിധായകന്റെ വീട്ടില്‍ അഭയം തേടിയ നടി സംഭവങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം റേഞ്ച് ഐ.ജി പി. വിജയനോട് സംഭവങ്ങൾ ടെലിഫോണിലൂടെയും അറിയിക്കുകയായിരുന്നു . ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി നടിയുടെ മൊഴി രേഖപ്പെടുത്തി.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments