India

ശശികലയുടെ മുഖ്യമന്ത്രിയാകാനുള്ള സ്വപ്‌നങ്ങള്‍: ജ്യോത്സ്യന്മാര്‍ പറയുന്നതിങ്ങനെ

ചെന്നൈ: മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ മോഹം പെട്ടെന്നാണ് അസ്ഥമിച്ചത്. എന്നാല്‍, ശശികല ഇതു നേരത്തെ കണക്കുകൂട്ടിയിരുന്നത്രേ. ജ്യോത്സ്യന്മാര്‍ ശശികലയോട് ഇത് നല്ല സമയമല്ലെന്ന് പറഞ്ഞിരുന്നു. ജൂലൈ 14 വരെ വേണ്ടെന്നാണ് ജ്യോതിഷന്‍മാരുടെ ഉപദേശം.

ജയലളിതയുടെ മരണം സംഭവിച്ചിരിക്കുന്നത് അവിട്ടം നക്ഷത്രത്തിലെ വസുദേവപഞ്ചകദോഷത്തിലാണ് (ദനിഷ്ട പഞ്ചമിയിലാണ്). മരിച്ചയാളോട് അടുപ്പമുള്ളവര്‍ക്ക് ദോഷകരമായ സമയമാണിതെന്ന് ജ്യോതിഷികള്‍ പറയുന്നു.

ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ മരണസംബന്ധമായി ധാരാളം യോഗങ്ങള്‍ പറയുന്നുണ്ട്. വസുന്ധരായോഗം എന്നുളളത് ജാതകത്തില്‍ ഉണ്ടാകാറുണ്ട്. മരണസംബന്ധമായി ദോഷമുണ്ടാക്കുന്ന മറ്റൊന്ന് വസുദേവപഞ്ചകദോഷമാണ്. വസുനക്ഷത്രം അവിട്ടമാണ്, ഇതിന്റെ അവസാനപകുതി മുതല്‍ രേവതി വരെയുളള അഞ്ചു നാളുകളില്‍ മരണം ഉണ്ടായാല്‍ സന്താനങ്ങള്‍ക്കോ സഹോദരങ്ങള്‍ക്കോ ഒക്കെ ഒരു വര്‍ഷത്തിനുളളില്‍ മരണമോ വിപത്തുകളോ ആയിരിക്കുമെന്നു ഗരുഡപുരാണത്തില്‍ പറയുന്നു. ദോഷങ്ങള്‍ ഉളള കുടുംബങ്ങളിലാണ് ഇത്തരത്തില്‍ മരണങ്ങള്‍ കണ്ടുവരുന്നത്. ഇവിടെ ജയലളിതയുമായി ബന്ധപ്പെട്ടവര്‍ക്കാണ് ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button