ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് വിഐപി പരിഗണനയില്ല. 2014 ല്‍ ജയലളിത കിടന്ന സെല്ലിന് അടുത്തുള്ള മുറി ശശികല ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
ജയിലില്‍ വിഐപി പരിഗണനയും വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും അനുവദിക്കണമെന്ന ശശികലയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ടെലിവിഷന്‍, മെത്ത, മൂന്ന് സാരി, ടേബിള്‍ ഫാന്‍ എന്നിവ ശശികലയ്ക്ക് ജയിലില്‍ ലഭിക്കും. സെല്ലില്‍ ശശികലയോടൊപ്പം രണ്ടു പേര്‍ കൂടിയുണ്ടാവും.
പകല്‍ ജയിലില്‍ മെഴുകുതിരിയും സാമ്ബ്രാണിത്തിരിയും നിര്‍മ്മിക്കണം. ജോലിക്കുള്ള കൂലിയായി അമ്ബത് രൂപ ശശികലയ്ക്കു കിട്ടും.
Post Your Comments