ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റെടുത്തേക്കും. നാളെയാണ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ്. 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, നാളെത്തന്നെ നിയമസഭാസമ്മേളനം ചേര്‍ന്ന് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് തീരുമാനം. നൂറ്റിപതിനെട്ട് എംഎൽഎമാരുടെ പിന്തുണയാണ് എഐഎഡിഎംകെയ്ക്ക് ഭരണം നിലനിർത്താൻ ആവശ്യം.
അതേസമയം ശശികല പക്ഷത്തുള്ള എംഎൽഎമാരിൽ ഭൂരിപക്ഷവും ഇപ്പോഴും കൂവത്തൂരിലെ റിസോർട്ടിൽ തുടരുകയാണ്. വിശ്വാസവോട്ടെടുപ്പിന് ശേഷം പളനിസ്വാമിയും മന്ത്രിമാരും പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കണ്ടേക്കുമെന്നും സൂചനയുണ്ട്.
Post Your Comments