India

ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ പുതിയ പ്രവചനം ഇങ്ങനെ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജ്യോതിഷി വേണു സ്വാമി അടുത്ത പ്രവചനവുമായി രംഗത്ത്. ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്ഥാനത്ത് നിന്നിറങ്ങേണ്ടി വരുമെന്നും മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്നാണ് ഇയാളുടെ രണ്ടാമത്തെ പ്രവചനം.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടേയും മരണം പ്രവചിച്ചുവെന്ന് അവകാശപ്പെട്ട് ജ്യോതിഷി വേണു സ്വാമി രംഗത്തെത്തിയിരുന്നു. എന്നാല്‍ രണ്ടാമത്ത പ്രവചനമാണ് വലിയ വാര്‍ത്തയായത്.2016 സെപ്റ്റംബറിനും 2017 സെപ്റ്റംബറിനും ഇടയില്‍ ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് അപകടം സംഭവിക്കുമെന്നായിരുന്നത്രേ വേണു സ്വാമി പ്രവചിച്ചിരുന്നത്. 2016 ഡിസംബര്‍ 5നായിരുന്നു ജയലളിതയുടെ മരണം. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമെന്നും ഈ ജ്യോതിഷി പ്രവചിച്ചിരുന്നതായി അവകാശപ്പെടുന്നു. ജയലളിതയുടെ മരണശേഷം രണ്ടാഴ്ചകളോളമായി അധികാര തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനത്തു നിന്നും ഇറങ്ങേണ്ടി വരുമെന്നും ഭരണത്തിലിരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button