മുംബൈ : ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയെന്ന് കരുതപ്പെടുന്ന ഈജിപ്തുകാരി ഇമാന്‍ അഹമ്മദിന്റെ ഭാരം അഞ്ച് ദിവസം അവിശ്വസനീയമായി കുറഞ്ഞു. 30 കിലോയാണ് കുറച്ചത്. ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക മുമ്പ് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയുന്ന രൂപത്തിലും ഭാരത്തിലും ഇവരെ ആക്കുക എന്നതാണ് ഡോക്ടര്‍മാരുടെ ലക്ഷ്യം. 500 കിലോഗ്രാം ഭാരമുള്ള ഇമെന്‍ അഹമ്മദ് കെയ്‌റോയിലെ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടു രണ്ട് പതിറ്റാണ്ടിലേറെയായി. ഒരു പ്രത്യേക തരം വിരയുടെ ആക്രമണമേറ്റ് രോഗിയുടെ ശരീരഭാഗങ്ങള്‍ ചീര്‍ക്കുന്നതാണ് അസുഖം. മന്ത് രോഗവുമായി സാമ്യമുള്ള ഒരു തരം രോഗമാണിത്.
ഭാരക്കൂടുതല്‍ കാരണം ഈജിപ്തിലെ ഇന്ത്യന്‍ എംബസിയില്‍ പോവാന്‍ ഇമെന് കഴിഞ്ഞിരുന്നില്ല. ഇതുമൂലം ഇന്ത്യയിലേക്ക് ശസ്ത്രക്രിയയ്ക്കായി വരാനുള്ള മെഡിക്കല്‍ വിസ പലപ്പോഴായി ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. വിസകിട്ടാത്തതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ മുഫസല്‍ ലക്ടാവാല ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഇമാന് വിസ ലഭിച്ചത്. 36 വയസ്സ് പ്രായമുളള ഇമാന്റെ ശസ്ത്രക്രിയ നടത്തുന്നത് മുംബൈക്കാരനായ ഡോക്ടര്‍ മുഫസല്‍ ലക്ടാവാലയാണ്.
ദിവസവും ചിട്ടയോടെയുള്ള ഭക്ഷണ നിയന്ത്രമാണ് ഡോക്ടര്‍മാര്‍ ഇമാനിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉറക്കം 8 മണിക്കൂര്‍ ആയി . മുമ്പ് 3 മണിക്കൂര്‍ ഉറങ്ങാന്‍ മാത്രമേ ഇമാനിന് കഴിഞ്ഞിരുന്നുള്ളൂ. 1200 കാലറിയുടെ ഭക്ഷണമാണ് ദിവസവും ഇവര്‍ക്ക് നല്‍കുന്നത്. രണ്ട് മണിക്കൂര്‍ ഇടവിട്ട് നാരുകളടങ്ങിയ നിയന്ത്രിത ഭക്ഷണമാണ് ഇമാനിന് ആശുപത്രിയില്‍ നല്‍കുന്നത്. ഫെബ്രുവവരി 11നാണ് ഇമാനെ മുംബൈയിലെത്തിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണ്. അവരെ ആശുത്രിയിലെത്തിച്ചത്. ഓപ്പറേഷന്‍ ടേബിളിന് 141 സെ മി വീതി മാത്രമേയുള്ളൂ. പക്ഷെ ഇമാന്റെ ശരീര വീതി 151 സെമീ ആണ്. 141 സെമി പരിധിയിലേക്ക് വണ്ണം എത്തിക്കുക എന്നതാണ് ഡോക്ടര്‍മാര്‍ക്ക് മുന്നിലെ ആദ്യ കടമ്ബ. ഇതിന്റെ ഭാഗമായാണ് ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments