വടകര: ഒടുവില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി വിഎസ് അച്യുതാനന്ദനെത്തി. മുഖ്യമന്ത്രിയില്‍ നിന്ന് നീതികിട്ടിയില്ലെന്ന കുടുംബത്തിന്റെ ആവലാതികള്‍ക്കിടെയാണ് വിഎസ് അച്യുതാനന്ദന്റെ സന്ദര്‍ശനം. ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പ്രതികള്‍ക്കെതിരെ കേസെടുത്ത് ജയിലലടയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണുവിന്റെ അമ്മയുമായും ബന്ധുക്കളുമായും വിഎസ് സംസാരിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജ വിഎസിന് നിവേദനം നല്‍കി. ഇനി ഒരു ജിഷ്ണു കേരളത്തില്‍ ഉണ്ടാകരുതെന്ന് കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിഎസിന്റ ഇടപെടല്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതിനിടെ നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസ് ഈ മാസം 21 പരിഗണിക്കും. ജാമ്യം തുടരണമോ എന്നത് അപ്പോള്‍ പരിഗണിക്കുമെന്നാണ് വിവരം.
Post Your Comments