പാലക്കാട്: മലമ്പുഴ ഡാമിലെ വെള്ളം തുറന്നു വിടുന്നത് കുടിവെളളത്തിനും കൃഷിക്കും ആവശ്യമായ രീതിയിൽ ലഭ്യമാകുന്ന വിധം ക്രമീകരിക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ എംഎൽഎ .
കൃഷിക്കാരുടെ ആവശ്യം ഗൗരവായി പരിഗണിച്ച് ഡാമിലെ വെളളം തുറന്നു വിടുന്നത് ക്രമീകരിക്കണമെന്ന് ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് വി.എസ് കർശന നിർദേശം നല്കി. മലന്പുഴ മണ്ഡലം പര്യടനത്തിനിടയിൽ വിവിധ കർഷകസംഘടനകളും കർഷകരും രണ്ടാംവിളയ്ക്ക് ജലം ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ വി.എസ്.അച്യുതാനന്ദനെ അറിയിച്ചു.
Post Your Comments