KeralaLatest News

വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍

തിരുവനന്തപുരം•ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടയതിനെ തുടര്‍ന്ന് രാത്രി 10.30 ഓടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജൂണ്‍ അവസാനവാരം സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ അച്യുതാനന്ദന്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനിമൂലം പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. രാത്രി രക്തസമ്മര്‍ദ്ദത്തില്‍ ക്രമാതീതമായ വ്യതിയാനം ഉണ്ടായതിനെ തുടര്‍ന്നാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button