തിരുവനന്തപുരം: സിപിഐ(എം) പ്രവര്‍ത്തകരും നേതാക്കളും ജാതിയിലും മതത്തിലും വിശ്വാസമില്ലാത്തവരാണ്. നിരീശ്വരവാദികളാണെന്നാണ് ഇത്തരക്കാര്‍ സമൂഹത്തില്‍ അറിയപ്പെടുന്നത് തന്നെ. എന്തായാലും പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള ആശയവൈരുദ്ധ്യം മൂലം ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിന്നും പൊങ്കാല ഏറ്റു വാങ്ങുന്നത് എസ്എഫ്ഐയുടെ മുന്‍ തീപ്പൊരി നേതാവും ഇപ്പോത്തെ യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണുമായ ചിന്താ ജെറോമാണ്.
28 വയസുകാരിയായ ചിന്ത വരനെ തേടി നല്‍കിയ പരസ്യമാണ് വിവാദത്തിന് ആധാരമായത്. ജാതിക്കും മതത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ചിന്ത ജീവിത പങ്കാളിയെ തേടി പരസ്യം നല്‍കിയപ്പോള്‍ കത്തോലിക്കനെ തന്നെ വേണമെന്ന നിബന്ധന വച്ചു. ഇതാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. കത്തോലിക്കാ വൈദികര്‍ നടത്തുന്ന ചാവറ മാട്രിമോണിയലിലാണ് ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത്. 168 സെന്റീമീറ്റര്‍ ഉയരമുള്ള ചിന്ത ആര്‍ സി ലത്തീന്‍ കത്തോലിക്ക എന്ന് ജാതിക്കോളത്തില്‍ കൃത്യമായി പൂരിപ്പിച്ചു നല്‍കിയിട്ടുണ്ട്.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആണെങ്കിലും ഇക്കാര്യം തൊഴിലായി പറയുന്നില്ല. അധികം താമസിയാതെ അദ്ധ്യാപന ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് പരസ്യത്തിലുള്ളത്. വിദ്യാഭ്യാസ യോഗ്യതയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. CTVM55398 എന്ന യൂസര്‍ ഐഡിയിലാണ് പരസ്യം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരനെ തേടിയുള്ള പരസ്യം ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പെരുകുകയാണ്. മതത്തിനും ജാതിക്കുമെതിരെ ഘോരഘോരം പ്രതികരിക്കുന്ന ചിന്ത എന്തിനാണ് കത്തോലിക്കാ വിശ്വാസി തന്നെയായ വരനെ തേടുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. മാത്രമല്ല, ചാവറ മാട്രിമോണിയലില്‍ പരസ്യം നല്‍കിയത് തന്നെ തെറ്റാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.
മുമ്പ് സുരേഷ് ഗോപിയെ വിമര്‍ശിക്കാന്‍ മുന്നില്‍ നിന്നത് ചിന്തയായിരുന്നു. സുരേഷ് ഗോപിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ രൂക്ഷമായ പ്രസംഗം നടത്തിയ ചിന്തയുടെ ജാതി ചിന്തയെ ഇപ്പോള്‍ കണക്കറ്റ് പരിഹസിക്കുന്നു സോഷ്യല്‍ മീഡിയ. ചെവിയില്‍ പൂട ഉള്ള നായര്‍ എന്ന് പറഞ്ഞ് സുരേഷ് ഗോപിയേയും മോഹന്‍ ലാലിനെയും ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ട് ഇപ്പൊ സ്വന്തം കാര്യം വന്നപ്പൊ.. ജാതിയുണ്ട് മതമുണ്ട്… ഇതുപോലെ ആണ് ഓരോ കമ്മ്യൂണിസ്റ്റു നേതാവുമെന്നുമാണ് ഒരു വിമര്‍ശനം.
ജാതിയും മതവും ഇത്ര അഭിമാനം ആണ് എങ്കില്‍ …അതും ക്രിസ്ത്യന്‍ യുവാക്കളെ തന്നെ കണ്ടെത്തി കൊടുക്കുന്ന വെബ് സൈറ്റില്‍ വിവാഹ പരസ്യം പോലും നല്‍കുന്ന ചിന്ത പിന്നെ എന്തുകൊണ്ട് മറ്റുള്ളവരെ ജാതിയുടെ പേരില്‍ ആക്ഷേപിക്കുന്നു എന്നത് ഒരു വലിയ ചോദ്യവും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നു.
അതേസമയം ചിന്ത അറിഞ്ഞു കൊണ്ടാണോ ഇത്രമൊരു പരസ്യം നല്‍കിയതെന്ന കാര്യം അറിവായിട്ടില്ല. ചിന്തയുടെ കുടുംബം കത്തോലിക്കാ വിശ്വാസികളാണ്. പിതാവ് ചിന്നപ്പന്‍ നേരത്തെ മരിച്ചിരുന്നു. ബന്ധുക്കളില്‍ ആരെങ്കുലുമാണോ പരസ്യം നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും കമ്മ്യൂണിസ്റ്റുകാരുടെ ജാതിചിന്ത എന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനങ്ങളാണ് ചിന്ത നേരിടുന്നത്.
Post Your Comments