ബെംഗളൂരു: പാരപ്പന അഗ്രഹാര ജയിലില്‍ പ്രവേശിപ്പിച്ച ശശികലക്ക് അനുവദിച്ചത് സാധാരണ സെല്‍. ഡിമാന്റുകളുമായി ചെന്ന ശശികലയ്ക്ക് ദിവസം 50 രൂപ കൂലി. രണ്ടു പ്രതികൾക്കൊപ്പം സാധാരണ സെൽ അനുവദിച്ച ഇവർക്ക് ജയിലില്‍ മെഴുകുതിരി നിര്‍മാണവും ചന്ദനത്തിരി നിര്‍മാണവുമാണ് ലഭിച്ച ജോലി. മൂന്നു സാരികൾ ലഭിക്കും.ഞായറാഴ്ചയും ജോലി ചെയ്യേണ്ടി വരും
നേരത്തെ ശശികലയുടെ ആവശ്യം ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണം, വെസ്റ്റേണ്‍ ശൈലിയിലുള്ള ശുചിമുറി, 24 മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ ജയില്‍ മുറിയോടു ചേര്‍ന്നു വേണം എന്നതായിരുന്നു.ഒപ്പം പ്രത്യേക മുറിയും നിരവധി ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ട് ശശികല ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാൽ ഇതൊന്നും അനുവദിച്ചില്ല. ഇതിനായി ഉടനെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ശശികലയുടെ അഭിഭാഷകന് അറിയിച്ചു.
Post Your Comments